പാട്ന : കാമുകിയുടെ വിവാഹം തടയാന്‍ അവസാന ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരിക്കുകയാണ് ഒരു കാമുകൻ. പങ്കജ് കുമാർ ഗുപ്ത എന്ന് പേരുള്ള യുവാവാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സഹായം തേടിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ ലോക്ക്ഡൗൺ മേയ് 16 മുതൽ വീണ്ടും പത്ത് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു.കോവിഡ് വ്യാപനം തടയുന്നതിൽ ലോക്ക്ഡൗൺ ഫലപ്രദമാണെന്ന് തെളിഞ്ഞതിനാൽ വരുന്ന പത്ത് ദിവസം കൂടി സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടുന്നു എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ട്വീറ്റ് ചെയ്തത്.
Read Also : 35 ദിവസത്തോളം കൊറോണയോട് മല്ലിട്ട് കോമയില്‍; ഒടുവിൽ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അത്ഭുത രക്ഷപെടല്‍
എന്നാൽ ലോക്ക്ഡൗൺ നീട്ടിയത് പ്രയോജനപ്പെടുത്തി തന്റെ കാമുകിയുടെ വിവാഹം മുടക്കാൻ കഴിയുമോ എന്നാണ് പാവം കാമുകനായ പങ്കജ് കുമാർ ഗുപ്ത ആലോചിച്ചത്. തുടർന്ന് ലോക്ക്ഡൗൺ കാലയളവിൽ വിവാഹങ്ങൾ നിരോധിക്കാനാവുമോ എന്ന് ഇയാൾ കമന്റായി ചോദിക്കുകയായിരുന്നു. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘സർ, നിങ്ങൾക്ക് വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ കഴിയുമെങ്കിൽ, മെയ് 19 ന് നടക്കാനിരുന്ന എന്റെ കാമുകിയുടെ വിവാഹവും തടയാനാവും ഞാൻ എന്നേക്കും നിങ്ങളോട് നന്ദിയുള്ളവനായിരിക്കും. ‘ ഇങ്ങനെയാണ് പങ്കജ് മുഖ്യമന്ത്രിയോട് അപേക്ഷിച്ചിരിക്കുന്നത്.
Post Your Comments