COVID 19Latest NewsNewsIndia

വിതരണത്തിനെത്തിച്ച കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ബാംഗ്ലൂര്‍ : സൗജന്യ കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കർണാടകയിലാണ് സംഭവം നടന്നത്. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്‌സിന്‍ 500 രൂപക്കാണ് ഇവര്‍ മറിച്ചുവിറ്റത്.

Read Also : കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ ഇന്ത്യക്ക് സഹായവുമായി അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ 

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്.

ബാംഗ്ലൂര്‍ പോലീസ് തന്നെയാണ് മൂവരെയും പിടികൂടിയത്. ബാംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. സൗജന്യമായി വിതരണം ചെയ്യാനായി കൊണ്ടുവന്ന വാക്‌സിന്‍ ഡോക്ടര്‍ പുഷ്പിത ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയും തുടര്‍ന്ന് ദിവസവും വീട്ടില്‍വച്ച്‌ വിതരണം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button