ന്യൂയോര്‍ക്ക് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 36000 സിംഗിള്‍ യൂസ് വെന്‍റിലേറ്ററുകളും 13000ലധികം മോണിറ്റേഴ്സും ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ സഹായാഭ്യര്‍ഥന മാനിച്ച് സിറോക്സ് സംഭാവന ചെയ്ത ഉപകരണങ്ങളാണിത്.
Read Also : എയര്‍ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോർന്നു
വൈദ്യുതിയും ബാറ്ററിയും ഇല്ലാതെ 30 ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വെന്‍റിലേറ്ററുകള്‍ ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ അയച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് , ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments