Latest NewsKeralaNews

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി

തിരുവനന്തപുരം: അവസാനം ഞങ്ങളുടെ വാദം അംഗീകരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി. ഇത് എന്‍.ഡി.എ മുന്നണിയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാര്‍സിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലീമിനും തുല്യമായി നല്‍കേണ്ടതാണ്. പക്ഷെ ഫണ്ടിന്റെ കൂടുതല്‍ ഭാഗം കെ.ടി. ജലീല്‍ തന്റെ സമുദായത്തിന് മാത്രം നല്‍കിയത് വലിയ തെറ്റായിരുന്നുവെന്നും അബ്ദുളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

വൈകിയാണെങ്കിലും സി.പി.എം തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വാദം അംഗീകരിച്ചതിനാല്‍ പിണറായിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു.

ഇത് കേരളത്തിലെ പരാജയപ്പെട്ട BJP- NDA മുന്നണിയുടെ വിജയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ BJP മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാര്‍സിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലിം മിനും തുല്യമായി നല്‍കേണ്ടതാണ് പക്ഷെ ഫണ്ടിന്റെ കൂടുതല്‍ ഭാഗം KT ജലീല്‍ തന്റെ സമുദായത്തിന് മാത്രം നല്‍കിയത് വലിയ തെറ്റായിരുന്നു.

BJP ഇക്കാര്യം തുറന്നടിച്ച് പറഞ്ഞപ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കുറ്റം പറഞ്ഞവരാണ് LDF യും, UDF ഉം അല്പം വൈകിയാണെങ്കിലും CPM തെരഞ്ഞെടുപ്പിന് ശേഷം BJP വാദം അംഗീകരിച്ചതിനാന്‍ പിണറായിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.
ഇത് മാത്രമല്ല. BJP NDA മുന്നോട്ട് വെച്ച കേരള വികസന രാഷ്ട്രീയം ഒരു തുറന്ന ചര്‍ച്ചക്ക് കേരള സമൂഹം തയ്യാറാവണം. കാലം കുറച്ച് കഴിഞ്ഞാണെങ്കിലും, കേരളക്കരയും BJP യെ അംഗീകരിക്കും. KT ജലീല്‍ പഴയ സിമി പ്രവര്‍ത്തകനായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതി നടന്നയാളാണ്. അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിച്ചതാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ പരാജയം. അത് കൊണ്ട് തന്നെ വകുപ്പ് ഏറ്റെടുത്ത പിണറായി ജലീലിനെ തള്ളി പറയാന്‍ തയ്യാറാവണം. എങ്കില്‍ മാത്രമെ നിലപാടിലുള്ള ആത്മാര്‍ത്ഥ സമൂഹം അംഗീകരിക്കൂ.

ഇത് പോലെ ശബരിമല വിശ്വാസികളെ അപമാനിച്ചതില്‍ പിണറായി സ്വയം വിമര്‍ശനം നടത്തണം. കേരളത്തില്‍ വളര്‍ന്നു വരുന്ന ദേശവിരുദ്ധ തീവ്രാദികള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ CPM തയ്യാറാവണം.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button