COVID 19KeralaLatest NewsNews

സത്യപ്രതിജ്ഞാ വേദി വാക്സിനേഷന്‍ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞ ചെയ്ത സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദി വാക്സിനേഷന്‍ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും.

Read Also :  ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വൻ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ 

നേരത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധനും കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഡോ. എസ്..എസ്..ലാലും വേദി പൊളിച്ചുമാറ്റരുതെന്നും വാക്സിനേഷന്‍ കേന്ദ്രമായി മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.

എണ്‍പതിനായിരം സ്ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തല്‍. സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പന്തല്‍ തല്‍ക്കാലം പൊളിച്ചു കളയരുത്. ഈ പന്തല്‍ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച്‌ വൃദ്ധര്‍ക്ക് വരാനായി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷന്‍ സ്വീകരിക്കാനെത്തിയത്.
പന്തല്‍ വാക്സിനേഷന് നല്‍കിയാല്‍ വാക്സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button