ലണ്ടൻ: ഇസ്രായേലിനും ജൂതർക്കുമെതിരെ ഇസ്ലാം ആക്രമണം നടത്തണമെന്ന ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ. കഴിഞ്ഞ ദിവസം ബ്രിട്ടണിൽ നടന്ന പലസ്തീൻ അനുകൂല റാലിക്കിടെയാണ് ഇത്തരത്തിൽ ആഹ്വാനം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇസ്ലാം രാജ്യങ്ങൾ ഇസ്രായേലിനെതിരെ ജിഹാദ് ആരംഭിക്കണമെന്നാണ് പലസ്തീൻ അനുകൂലികൾ ആവശ്യപ്പെടുന്നത്. ഇസ്രായേലിനെതിരെ ലോകമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇവർ. അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ജൂതർക്കെതിരെ ആക്രമണം അഴിച്ച് വിടണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നു.
അള്ളാഹുവിനെ അല്ലാതെ ആരെയും ഭയപ്പെടേണ്ടതില്ലെന്നും തങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരിനെയോ ഐക്യരാഷ്ട്ര സഭയെയോ ഭയമില്ലെന്നും പാലസ്തീൻ അനുകൂലികൾ പറയുന്നു. ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും പലസ്തീന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കണമെന്നും എല്ലാ രാജ്യങ്ങളും ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരണമെന്നുമാണ് ഇവരുടെ ആവശ്യം.
പലസ്തീനിലെ ജനങ്ങൾ തങ്ങളുടെ സഹോദരങ്ങളാണ്. അതാണ് തങ്ങളുടെ രക്തം. ഞങ്ങളുടെ യുദ്ധം ഒന്നാണെന്നും ജിഹാദാണ് ഇതിന് പരിഹാരമെന്നും പലസ്തീൻ അനുകൂലികൾ പറയുന്നു.
https://twitter.com/JakeWSimons/status/1394969059628888068
Post Your Comments