KeralaLatest NewsNewsIndia

പിണറായി വിജയൻ സർക്കാരിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിൽ രണ്ടാം തവണ അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന് അഭിനന്ദനങ്ങളെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read Also: ബ്ലാക്ക് ഫംഗസ് രോഗബാധ; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

ഇന്ന് വൈകിട്ട് 3.35 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണറുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചു പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

Read Also: ചരിത്ര മുഹൂർത്തം; പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button