കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് വ്യാജ വാറ്റ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ സജീവമാകുന്നു. കല്ലുംതാഴം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹൈടെക് വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് പരിശോധന നടത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
ആള്‍ താമസമില്ലാതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആധുനിക രീതിയില്‍ വാറ്റ്‌സെറ്റ് നിര്‍മ്മിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ഇവിടെ നിന്നും 35 ലിറ്റര്‍ ചാരായവും 750 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി നശിപ്പിച്ചു. ചാരായം വാറ്റിയിരുന്ന സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഇവരെ പിടികൂടി.
വ്യവസായിക അടിസ്ഥാനത്തില്‍ ചാരായം വാറ്റി കൊണ്ടിരുന്ന സംഘത്തെയാണ് എക്‌സൈസ് പിടികൂടിയത്. ഒരു ലിറ്റര്‍ ചാരായം 3000 രൂപ നിരക്കിലാണ് വില്‍പന നടത്തി വന്നിരുന്നത്. മദ്യ ശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ചാരായം വാങ്ങാനായി നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ദിനംപ്രതി നിരവധിയാളുകളാണ് വ്യാജ വാറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്.
Post Your Comments