Latest NewsNewsIndia

രാജ്യത്തെ കർഷകർക്കായി വമ്പൻ പ്രഖ്യാപനം നടത്തി മോദി സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ കർഷകർക്കായി വമ്പൻ പ്രഖ്യാപനം നടത്തി മോദി സർക്കാർ. രാസവള സബ്‌സിഡി 140% വർധിപ്പിക്കാനുള്ള പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത് .

Read Also : ഗണപതി ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍ ഫലം സുനിശ്ചിതം 

കർഷകർക്ക് ഒരു ബാഗ് ഡി-അമോണിയം ഫോസ്ഫേറ്റ് രാസവളത്തിന് 500 രൂപയ്ക്ക് പകരം ഇനിമുതൽ 1200 രൂപ സബ്സിഡിയായി ലഭിക്കും. ഇനിമുതൽ ഒരു ബാഗ് ഡിഎപിക്ക് 2400 രൂപയ്ക്ക് പകരം 1200 രൂപയാകും സബ്സിഡി കഴിഞ്ഞുളള നിരക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ വർഷം ഡിഎപിയുടെ യഥാർത്ഥ വില ഒരു ബാഗിന് 1,700 രൂപയായിരുന്നു. അതിൽ കേന്ദ്രസർക്കാർ ഒരു ബാഗിന് 500 രൂപ സബ്സിഡി നൽകിയിരുന്നു. അതിനാൽ കമ്പനികൾ ഒരു ബാഗിന് 1200 രൂപയ്ക്ക് വളം വിൽക്കുകയായിരുന്നു.

ഫോസ്ഫറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില വർധിച്ച സാഹചര്യത്തിൽ സർക്കാർ സബ്സിഡി വർധിപ്പിക്കണം എന്ന ആവശ്യം കാർഷിക സംഘനകൾ ഉയർത്തിയിരുന്നു . പുതിയ തീരുമാനത്തിലൂടെ രാസവള സബ്സിഡി ഇനത്തിൽ സർക്കാരിന് 14,775 കോടി രൂപ അധികമായി വകയിരുത്തേണ്ടി വരും .

രാസവളങ്ങൾക്കുള്ള സബ്സിഡികൾക്കായി കേന്ദ്ര സർക്കാർ പ്രതിവർഷം 80,000 കോടി രൂപ ചെലവഴിക്കുന്നു. കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം കർഷകർക്ക് നേരിടേണ്ടി വരില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി .

shortlink

Related Articles

Post Your Comments

Related Articles


Back to top button