തിരുവനന്തപുരം : കൊവിഡ് ചികിത്സാക്കായി ഉപയോഗിക്കുന്ന വിവിധ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമം. കൊവിഡ് ഗുരുതരമാകുന്ന രോഗികളില്‍ ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ഡെക്സാമെത്തസോണ്‍, മീഥൈല്‍ പ്രെഡ്നിസോള്‍ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകള്‍, രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹെപാരിന്‍ വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷാമം.
കേരളത്തില്‍ രോഗികളുടെ എണ്ണം കൂടിയതും മരുന്നുകള്‍ക്കായി മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിലെ വിപണിയെ വന്‍തോതില്‍ ആശ്രയിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബ്ലാക്ക്ഫംഗസ്സ് ബാധ ഉണ്ടാവുന്നവരുടെ എണ്ണം കൂടിയതോടെ ഇത്തരം രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളും വിപണിയില്‍ കുറഞ്ഞ് തുടങ്ങി.
Post Your Comments