ജറൂസലം: ഹമാസ് ഭീകരരും ഇസ്രയേലും തമ്മിലുള്ള അക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച അല്‍ ജസീറ ചാനലിന് നിയന്ത്രണമേര്‍പ്പെടുത്തി യൂടൂബ്. അല്‍ജസീറ ചാനലിന്‍റെ അറബിക് ലൈവ് സ്ട്രീം കാണുന്നതിനാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെ ഇത് പിന്നീട് പിന്‍വലിച്ചു.
ഖത്തര്‍ സര്‍ക്കാറിന്‍റെ സഹായത്തോടെ പ്രവൃത്തിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര മാധ്യമ സ്ഥാപനമാണ് അല്‍ ജസീറ. പലസ്തീനിലെ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ജസീറയുടേതടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകള്‍ പ്രവൃത്തിക്കുന്ന 13 നില കെട്ടിടം കഴിഞ്ഞ ശനിയാഴ്ച ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
read also: ബൈഡന്റെ ആവശ്യം തള്ളി നെതന്യാഹു, തുടങ്ങിവെച്ചത് അവരാണ്
”അല്‍ജസീറയിലെ അക്രമദൃശ്യങ്ങള്‍ അടങ്ങിയ ഉള്ളടക്കം എല്ലാ പ്രേക്ഷകര്‍ക്കും അനുയോജ്യമാകില്ല. കാണണമെന്നുള്ളവര്‍ സൈന്‍ ഇന്‍ ചെയ്ത് തങ്ങള്‍ക്ക് 18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടെന്ന് സ്ഥിരീകരിക്കണം” എന്ന നിയന്ത്രണമാണ് യൂടൂബ് നൽകിയത്. എന്നാൽ എതിർപ്പുകൾ ശക്തമായതോടെ നിയന്ത്രണം നീക്കിയാതായി അറിയിപ്പ് ലഭിച്ചതായും ചാനൽ അറിയിച്ചു.
Post Your Comments