തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും.
Also Read: സർക്കാരിന് എന്തുമാവാം എന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറക്കും; ക്ഷണം നിരസിച്ച് വി മുരളീധരൻ
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 18നും 44നും ഇടയില്‍ പ്രായമുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നടക്കുക. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റിരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലണ് വാക്‌സിന്‍ ലഭ്യമാകുക.
യൂണിറ്റുകളിലും ചീഫ് ഓഫീസുകളിലും ഒരു നോഡല്‍ അസിസ്റ്റന്റിനെ ചുമതലപ്പെടുത്തും. നോഡല്‍ അസിസ്റ്റന്റുമാര്‍ വാക്‌സിന്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. കോവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ക്ക് നെഗറ്റീവ് ആയി ആറ് ആഴ്ചകള്‍ക്ക് ശേഷം മാത്രമെ വാക്‌സിന്‍ നല്‍കുകയുള്ളൂ.
Post Your Comments