Latest NewsIndia

തെഹല്‍ക മുന്‍ എഡിറ്റർ തരുണ്‍ തേജ്പാലിനെതിരായ പീഡന കേസില്‍ ഇന്ന് വിധി

മകളുടെ കൂട്ടുകാരിയെ ആയിരുന്നു ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

ന്യൂഡല്‍ഹി : തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഗോവയിലെ വിചാരണക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ രണ്ട് തവണയും വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും വിധിപകര്‍പ്പ് തയാറാകാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

2013 നവംബറില്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്. 2014 ഫെബ്രുവരിയില്‍ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.

read also: ‘ആശുപത്രികളിലെ ബെഡ് നേരത്തേ ബുക്ക് ചെയ്ത് വയ്ക്കുക, ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക’

നിരപരാധിയാണെന്ന് തരുണ്‍ തേജ്പാല്‍ വാദിച്ചെങ്കിലും സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരയുടെ സ്വകാര്യതക്ക് നേരെയുള്ള അതിക്രമമാണ് കുറ്റം. മകളുടെ കൂട്ടുകാരിയെ ആയിരുന്നു ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

സദാചാരത്തിന് വിരുദ്ധമായ പെരുമാറ്റമാണ് തരുണ്‍ തേജ്പാലില്‍ ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button