ന്യൂഡല്‍ഹി: സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു .സിംഗപ്പൂരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകദേഭത്തെ കെജ്രിവാള് സിംഗപ്പൂര്‍ വകഭേദമെന്ന് വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി സിംഗപ്പൂര്‍ പ്രതിഷേധമറിയിച്ചു.
സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവും നടത്തി. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം തന്നെയാണ് സിംഗപ്പൂരിലും റിപ്പോര്‍ട്ട് ചെയ്തതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി .രാഷ്ട്രീയക്കാർ വസ്തുതകളോട് ചേർന്ന് നിൽക്കണം, പഴയ ആക്ടിവിസ്റ്റിനെ പോലെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ വഴിയാണ് രോഗം ഇന്ത്യയിലെത്തിയതെന്നാണ് കേജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
Politicians should stick to facts!
There is no “Singapore variant”. https://t.co/SNJaF7wkwC https://t.co/pNgw4bkV4H— Vivian Balakrishnan (@VivianBala) May 19, 2021
ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചതോടെ ഇന്ത്യൻ വിദേശ കാര്യമന്ത്രി കെജ്‌രിവാളിനെതിരെ രംഗത്തെത്തി. ഇന്ത്യയുടെ അഭിപ്രായമായി കേജരിവാള്‍ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.
കോവിഡിനെതിരേ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നത്. ലോജിസ്റ്റിക് ഹബ്, ഓക്സിജന്‍ വിതരണം എന്നീ നിലകളില്‍ സിംഗപ്പൂരിന്റെ പങ്കിനെ അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Post Your Comments