ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പരമാര്‍ശത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കായി കേജരിവാള്‍ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. നേരത്തേ, കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന കേജരിവാളിന്റെ പരമാര്‍ശത്തിനെ തള്ളി സിംഗപ്പൂരിന്റെ ആരോഗ്യമന്ത്രാലയം രംഗത്ത് എത്തിയിരുന്നു.
സിംഗപ്പൂർ വിദേശകാര്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ആക്ടിവിസം കാണിക്കേണ്ടത് ഇത്തരം പ്രസ്താവനയിൽ അല്ലെന്നു അദ്ദേഹം പറഞ്ഞു. തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കെജ്രിവാളിനെതിരെ രംഗത്തെത്തിയത്.
‘കോവിഡിനെതിരേ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നത്. ലോജിസ്റ്റിക് ഹബ്, ഓക്സിജന്‍ വിതരണം എന്നീ നിലകളില്‍ സിംഗപ്പൂരിന്റെ പങ്കിനെ അഭിനന്ദിക്കുന്നുവെന്നും’ വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സിംഗപ്പൂരില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ വഴിയാണ് രോഗം ഇന്ത്യയിലെത്തിയതെന്നാണ് കേജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
Post Your Comments