KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ഗുണഗണങ്ങളെ കുറിച്ച് നൂറു നാവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പ്രതികരണവുമായി മുഹമ്മദ് റിയാസ്. അദ്ദേഹം നല്ലൊരു ഗൃഹനാഥനാണെന്ന് നിയുക്ത മന്ത്രിയും മകളുടെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസ്. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാറുണ്ട്, തമാശ പറയാറുണ്ട്, സംസാരിക്കാറുണ്ട്. അദ്ദേഹം ഒരു സാധാരണ മനുഷ്യനാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇതാദ്യമായാണ് റിയാസ് കുടംബ കാര്യങ്ങള്‍ ഒരു മാധ്യമവുമായി പങ്കുവയ്ക്കുന്നത്.

Read Also :  കെ.കെ.ശൈലജ കൈകാര്യം ചെയ്ത വകുപ്പില്‍ അതേ മികവോടെ പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കാകും, കേരളക്കരയുടെ സംശയം ഉടനെ മാറും

അനാവശ്യമായി ഒരു കാര്യവും അദ്ദേഹത്തോട് പറഞ്ഞാല്‍ നടക്കില്ല, തിരിച്ച് അനാവശ്യമായി ഒരു കാര്യവും പറയുന്ന ആളുമല്ല താനെന്നും റിയാസ് വ്യക്തമാക്കി. ഭാര്യ വീണയെ കുറിച്ചും റിയാസ് മനസ് തുറന്നു. വീണ സൂക്ഷ്മമായി രാഷ്ട്രീയ വിഷയങ്ങളെ മനസിലാക്കുന്ന ആളാണ്. അവര്‍ ഒരു പൊതുപ്രവര്‍ത്തകയൊന്നുമല്ല, വീണ ചില കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. പല കാര്യങ്ങളില്‍ വിമര്‍ശനം പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button