ചെറുതോണി: ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ നേരിട്ട് വിളിച്ച് ആശ്വാസം പകര്‍ന്ന് ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവലിന്. കുടുംബത്തിന് ഒപ്പമുണ്ടെന്ന് ശക്തമായ സന്ദേശമാണ് ഇസ്രയേല്‍ ഇതിലൂടെ നല്‍കിയത്. എന്നാൽ ഇസ്രയേലിന്റെ അനുശോചനം അറിയിച്ചാണ് റൂവന്‍ റിവലിന് സംസാരം തുടങ്ങിയത്. സന്തോഷിന്റെയും കുട്ടിയുടെയും കാര്യങ്ങള്‍ അറിയാമെന്നും ഇസ്രയേല്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടം കൊണ്ട് നമ്മുടെ ബന്ധം അവസാനിക്കില്ല, ഇതൊരു തുടക്കം മാത്രമാണെന്നും സര്‍വ്വ കാര്യങ്ങള്‍ക്കും തങ്ങള്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി സന്തോഷിന്റെ കുടുംബം വ്യക്തമാക്കി.
എന്നാൽ സൗമ്യ കൊല്ലപ്പെട്ട സ്ഥലം കാണമെന്നുള്ള ആഗ്രഹം സന്തോഷ് ഇതിനിടെ പ്രസിഡന്റിനെ അറിയിച്ചു. തീര്‍ച്ചയായും ഇതിനുള്ള സൗകര്യമൊരുക്കാമെന്നും ഇവിടെ വരുമ്പോള്‍ നേരിട്ട് വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രസിഡന്റ് ഇന്നലെ രാവിലെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടത്. ഇക്കാര്യം നേരത്തെ തന്നെ കോണ്‍സുലേറ്റില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെ ഇന്നലെ രാവിലെ വീണ്ടും വിളിച്ച് ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് വിളിക്കുന്ന കൃത്യമായ സമയവും അറിയിച്ചു. ഇസ്രയേലി ജനതയുടെ മാലാഖയാണ് സൗമ്യയെന്ന് സംസ്കാര ചടങ്ങില്‍ കുടുംബത്തെ കാണാനെത്തിയ കോണ്‍സുലേറ്റ് ജനറല്‍ ജോനാഥന് സെഡ്ക പറഞ്ഞിരുന്നു.
Post Your Comments