സൗത്ത് കരോലിന: കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു. മനുഷ്യാവകാശത്തിന്റെ പേരിൽ പലയിടത്തും വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന് മാരക വിഷമിശ്രിതം കുത്തിവെക്കുന്നതിനു പുറമെ, ഇലക്‌ട്രിക്ക് ചെയറോ, ഫയറിംഗ് സ്‌ക്വാഡിനേയോ ആവശ്യപ്പെടാം എന്ന പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ് സൗത്ത് കരോലിന. ഇതു സംബന്ധിച്ച ബില്ലില്‍ ഗവര്‍ണ്ണര്‍ ഹെന്‍ട്രി മെക്ക് മാസ്റ്റര്‍ ഒപ്പുവെച്ചു.
മാരകവിഷത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ തല്‍ക്കാലം വധശിക്ഷ നിറുത്തിവെച്ചിരിക്കുകയായിരുന്നു ഇവിടെ. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ വധശിക്ഷ പുനരാരംഭിക്കുവാന്‍ കഴിയുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.
2010 ലാണ് സൗത്ത് കരോലിനയിൽ അവസാനം വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷക്കുപയോഗിച്ചിരുന്ന വിഷമിശ്രിതം നല്‍കുന്നതിന് ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കാതെയിരുന്നത്. കൂടാതെ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികള്‍ തങ്ങളെ വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിരുന്നു. മരുന്നു ലഭിക്കാത്തതിനാല്‍ ഇവരുടെ വധശിക്ഷ നടപ്പാക്കാനായില്ല. ഇതിനു പിന്നാലെയാണ് വധശിക്ഷയ്ക്ക് മറ്റു രീതികൾ അവലംബിക്കാൻ തീരുമാനം ആയത്.
വധശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേക ഫയറിംഗ് സ്‌ക്വാഡിനും, പുതിയ ഇലക്‌ട്രിക്ക് ചെയറിനും രൂപം നല്‍കി കഴിഞ്ഞതായും, പ്രത്യേകം പരിശീലനം ഇവര്‍ക്ക് നല്‍കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
Post Your Comments