Latest NewsNewsFootballSports

യൂറോ കപ്പ്; ജർമ്മൻ സ്‌ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് മാർകോ റിയുസ്

ബോറൂസിയ ഡോർട്മുണ്ടിന്റെ ക്യാപ്റ്റനായ മാർകോ റിയുസ് യൂറോ കപ്പിൽ ഉണ്ടാകില്ല.യൂറോ കപ്പിനുള്ള ജർമ്മൻ സ്‌ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് പരിശീലകൻ ലോയോട് പറഞ്ഞതായി റിയുസ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ഇത്തവണത്തെ ഫുട്ബോൾ സീസൺ ദൈർഘ്യമുള്ളതായിരുന്നുവെന്നും അതുകൊണ്ട് തന്നെ തനിക്ക് വിശ്രമം ആവശ്യമുണ്ടെന്നും റിയുസ് പറഞ്ഞു.

കരിയറിൽ ഉടനീളം പരിക്ക് കാരണം പ്രയാസം അനുഭവിക്കേണ്ടി വന്ന താരമാണ് റിയുസ്. 2014ലെ ലോകകപ്പും 2016ലെ യൂറോ കപ്പും പരിക്ക് കാരണം റിയുസിന് നഷ്ടപ്പെട്ടിരുന്നു. വിശ്രമം ഇല്ലാതെ ഫുട്ബോൾ കളിച്ചാൽ വീണ്ടും പരിക്ക് തന്റെ കരിയറിനെ ബാധിക്കുമെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നും റിയുസ് പറഞ്ഞു. അവസാനമായി 2019ലാണ് താരം ജർമനിക്കായി കളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button