ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പരമാര്‍ശത്തിനെതിരേ ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. അരവിന്ദ് കേജ്രിവാൾ പരാജയത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റുന്നതിനായി അവ്യക്തത സൃഷ്ടിക്കുന്നതിനുള്ള മത്സരത്തിലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വന്തം തെറ്റ് മറയ്ക്കാനായി രാജ്യത്തിന്‍റെ സുഹൃത്തുക്കളുമായുള്ള പാലം തകര്‍ക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Between @ArvindKejriwal n @RahulGandhi is a race to see who is better at obfuscating n distracting ppls attn away from their epic failures.
I think this statement shows that its a tight contest to the bottom. ⭕️??#IndiaFightsCorona #IndiaFightsCOVID19 https://t.co/nAbAvzbwrX
— Rajeev Chandrasekhar ?? (@rajeev_mp) May 19, 2021
സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കോവിഡ് വകഭേദം ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വിറ്റ് ചെയ്തിരുന്നത്. ഇതിനെതിരെ സിംഗപ്പൂര്‍ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കിയിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദമാക്കി. രാജ്യത്തിനുള്ള ഓക്സിജന്‍ വിതരണത്തിനായി ലോജിസ്റ്റിക് ഹബ്ബായുള്ള സിംഗപ്പൂരിന്‍റെ പ്രവര്‍ത്തനത്തിന് അഭിനന്ദനം. ദീര്‍ഘകാലത്തേക്കുള്ള സുദൃഡമായ ബന്ധങ്ങളില്‍ തകരാറ് വരുന്ന രീതിയില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
Post Your Comments