Latest NewsNewsInternational

ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങളെല്ലാം വന്‍ പരാജയം

ബഹിരാകാശത്തെ ശ്മശാനഭൂമിയാക്കി മാറ്റുന്നുവെന്ന് ലോകരാജ്യങ്ങളുടെ പരിഹാസം

ന്യൂയോര്‍ക്ക്: ചൈനയുടെ റോക്കറ്റ് പരീക്ഷണങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍. ലോംഗ് മാര്‍ച്ച് ഗണത്തില്‍പെട്ട റോക്കറ്റുകളുടെ നിരന്തര പരീക്ഷണം തലവേദനയാകുന്നതായാണ് ലോകരാജ്യങ്ങളുടെ പരാതി. അന്തരീക്ഷത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷമുള്ള മടങ്ങിവരവില്‍ കത്തിത്തകരുന്ന റോക്കറ്റ അവശിഷ്ടങ്ങള്‍ ശൂന്യാകാശത്തെ മാലിന്യകൂമ്പാരമാക്കുന്നുവെന്നും ബഹിരകാശത്തെ ഒരു ശ്മശാന ഭൂമിയാക്കി ചൈന മാറ്റുകയാണെന്നും ലോകരാഷ്ട്രങ്ങള്‍ പരിഹസിച്ചു.

Read Also :  സത്യപ്രതിജ്ഞയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് , ഇക്കാര്യങ്ങള്‍ കൈയില്‍ കരുതണം : ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി

ഭീമാകാരമായ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതാണ് ഇത്രയധികം അവശിഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് ചൈനയുടെ ചൊവ്വാദൗത്യത്തിന് നിയോഗിച്ച റോക്കറ്റ് കത്തിച്ചാമ്പലാകാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്നുപതിച്ചത്. എന്നാല്‍ ലോംഗ് മാര്‍ച്ച് 5 ബി എന്ന ഗണത്തില്‍പ്പെട്ട റോക്കറ്റാണിതെന്നും അന്തരീക്ഷ താപത്തിലും മര്‍ദ്ദത്തിലും കത്തിയമരുന്ന വിധമാണ് നിര്‍മ്മാണമെന്നുമാണ് ചൈനയുടെ അവകാശവാദം. 180 അടി നീളമുള്ള റോക്കറ്റിന് 40,000 കിലോഭാരമാണുള്ളത്.

ഇന്ധനസഹായത്താല്‍ ബഹിരാകാശത്തെത്തുന്ന റോക്കറ്റില്‍ നിന്നും ഉപഗ്രഹം സ്വയം വേര്‍പെടുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് ബഹിരാകാശ പാതിയിലൂടെ ഇന്ധനം തീരുംവരെ മാത്രമേ റോക്കറ്റ് സഞ്ചരിക്കൂ. തുടര്‍ന്ന് നിന്ത്രണമില്ലാത്ത അവസ്ഥയില്‍ ഭൂമിയുടെ ആകര്‍ഷണവലയത്തില്‍പെട്ട് പൊടുന്നനെ താഴേയ്ക്ക് വലിച്ചടുപ്പിക്കപ്പെടും. ഈ വരവില്‍ അതിതീഷ്ണമായ ചൂടില്‍ റോക്കറ്റ് കത്തിയമരണമെന്നതാണ് പൊതു സംവിധാനം. എന്നാല്‍ ചൈനയുടെ റോക്കറ്റുകള്‍ പലതും പൂര്‍ണ്ണമായും കത്തിയമരാത്തതിനാല്‍ കൂറേ മാലിന്യം ബഹിരാകാശത്തും ബാക്കി ഭൂമിയിലും വന്നുവിഴുന്നുവെന്നാണ് കണ്ടെത്തല്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button