Latest NewsNewsIndia

രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു; സര്‍ക്കാര്‍ ഉത്തരവായി

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്

ജയ്പുര്‍: രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു. 2020ലെ രാജസ്ഥാന്‍ എപ്പിഡമിക് ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഫംഗസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി.

Also Read: വല്ലാതെ അഹങ്കരിക്കരുത് റഹീമേ; പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമെന്ന റഹീമിന്റെ പരാമർശത്തിന് മറുപടിയുമായി ഷാജി

സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഈ രോഗം പിടിപെടുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.

മൂക്കില്‍ നിന്ന് കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരികയെന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, പല്ലുവേദന, പല്ല് കൊഴിയല്‍, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button