Latest NewsNewsInternational

ബൈഡന്റെ ആവശ്യം തള്ളി നെതന്യാഹു, തുടങ്ങിവെച്ചത് അവരാണ്

ഹമാസുകളെ അവസാനിപ്പിക്കാതെ ഇനി പിന്നോട്ടില്ലെന്ന് പ്രഖ്യാപനം

വാഷിംഗ്ടണ്‍; ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അവരാണ് ആക്രമണം തുടങ്ങിവെച്ചത്. ഹമാസുകളെ അവസാനിപ്പിക്കാതെ ഇനി പിന്നോട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഗാസയിലെ വെടിനിര്‍ത്തലിന് യു.എസ്  ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അടിയന്തരമായി മേഖലയില്‍ വെടിനിര്‍ത്തല്‍ നടത്തണമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇസ്രായേലില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഓപ്പറേഷന്‍ തുടരുക തന്നെ ചെയ്യുമെന്ന് നെതന്യാഹു വ്യക്തമാക്കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Read Also : ഹമാസുകള്‍ക്കൊപ്പം ചേര്‍ന്ന് മിസൈല്‍ ആക്രമണം നടത്തിയ ലെബനനെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍

പലസ്തീനിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇത് നാലാം തവണയാണ് ബൈഡന്‍ നെതന്യാഹുവുമായി സംസാരിക്കുന്നത്. നേരത്തേ സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് കൊണ്ടുള്ള ബൈഡന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും ഫോണില്‍ വിശദമായ ചര്‍ച്ച നടത്തിയതെന്ന് വൈറ്റ് ഹൗസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വ്യോമാക്രമണം തീവ്രവാദി സംഘടനകളുടെ ശേഷി ഇല്ലാതാക്കുന്നുണ്ട്. സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ ജോ ബൈഡന്‍ പിന്തുണച്ചതിന് താന്‍ പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button