KeralaLatest NewsNews

നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലെ ജയത്തോടൊപ്പം പി.എ.മുഹമ്മദ് റിയാസ് മന്ത്രി പദവിയിലേക്കും

തിരുവനന്തപുരം : നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലെ ജയത്തിന് പിന്നാലെ പി.എ.മുഹമ്മദ് റിയാസിന് ഇരട്ടിമധുരമായി മന്ത്രിസ്ഥാനവും. ബേപ്പൂരില്‍ നിന്നാണ് മുഹമ്മദ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്.

2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് ഇടം ലഭിച്ചത്‌. രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന പ്രത്യേകതയും റിയാസിനുണ്ട്.

Read Also :  കെ കെ ശൈലജയെ ഒഴിവാക്കിയതിൽ ദേശീയ നേതാക്കൾക്ക് അതൃപ്തി; ഇളവ് നൽകാമായിരുന്നുവെന്ന നിലപാടിൽ നേതാക്കൾ

സെയ്ന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.യിലുടെയാണ് രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.സി.ഐ.ടി.യു രംഗത്തും ജില്ലയില്‍ സജീവമായിരുന്നു.

shortlink

Post Your Comments


Back to top button