തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി നടി റിമ കല്ലിങ്കൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം. ഗൗരിയമ്മയോടൊപ്പമുള്ള കെ കെ ശൈലജയുടെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
‘പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുകയെന്ന് റിമ കല്ലിങ്കൽ വിമർശിച്ചു. പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നുവെന്നും താരം പറഞ്ഞു. ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെയാണ് റിമ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും ഗൗരിയമ്മയോടൊപ്പമുള്ള ശൈലജയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
Post Your Comments