ഇസ്ലാമാബാദ്: അഫ്ഗാനെതിരെ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്. രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ താലിബാന് തീവ്രവാദികള്‍ക്കു പാക്കിസ്ഥാന് പിന്തുണ നല്‍കുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഖനി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധമറിയിച്ച് അഫ്ഗാന് അംബാസഡര്‍ക്ക് പാക്കിസ്ഥാന് കത്തയച്ചത്. പാക് വിദേശകാര്യ ഓഫീസാണ് കത്തയച്ചത്.
Read Also: അമേരിക്കന്‍ ഉപരോധം; ഇന്ത്യയ്ക്ക് നഷ്ടമായത് ഇറാനിലെ വാതകപ്പാടം
എന്നാൽ താലിബാന്റെ പ്രധാന തീരുമാനങ്ങള്‍ രൂപീകരിക്കുന്ന കമ്മിറ്റികള്‍ക്ക് ക്വെറ്റ ഷൂറ, മിറംഷാ ഷൂറ, പെഷവാര്‍ ഷൂറ എന്നീ പേരുകളാണ്. ഇവയൊക്കെയും പാക് പട്ടണങ്ങളുടെ പേരുകളാണ്. അതിനാല്‍, പാക്കിസ്ഥാനുമായുള്ള താലിബാന് ബന്ധം പകല്‍പോലെ വ്യക്തമാണെന്നാണു ഖനി പറഞ്ഞത്. എന്നാൽ ഇത്തരം പ്രസ്താവനയാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്താന്‍ അഫ്ഗാന് താലിബാന്, തെഹ്രീക് ഇ താലിബാന് പാക്കിസ്ഥാന്, ഹഖാനി എന്നീ തീവ്രവാദ സംഘടനകളെ പാക്കിസ്ഥാന് സഹായിക്കുന്നുവെന്നത് അഫ്ഗാന്റെ വര്‍ഷങ്ങളായുള്ള ആരോപണമാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ അഫ്ഗാന്-പാക്കിസ്ഥാന് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കണമെന്നും അഫ്ഗാന് പ്രസിഡന്റ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments