ദോഹ: രാജ്യത്ത് നിലവിലെ വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുകയാണ്. വിവിധയിടങ്ങളിൽ പരിശോധന കർശനമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ആകെ 777 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 478 പേർെക്കതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
പാർക്കുകൾ, കോർണിഷ് എന്നിവിടങ്ങളിൽ കൂട്ടംകൂടിനിന്നതിന് 205 പേർക്കെതിരെയും നടപടിയുണ്ടായിരിക്കുന്നു. കാറിൽ കൂടുതൽപേർ യാത്ര ചെയ്തതിന് എട്ടു പേർക്കെതിരെയും നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്.
Post Your Comments