ബാലുശ്ശേരി: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് ധര്‍മജന്‍ ബോൾഗാട്ടി. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ ബാലുശ്ശേരി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ പുതിയ സിനിമയായ ‘തിരിമാലി’യുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാൽ ഇലക്ഷനില്‍ തോല്‍വി നേരിട്ട ധര്‍മജന് നേരെ വലയ തോതിലുള്ള ട്രോളുകളും നേരിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ധര്‍മജന്റെ വാക്കുകള്‍: ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു, അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു. ഇലക്ഷന്‍ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി.
ചിത്രീകരണത്തിന് ഇടയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും ധര്‍മജന്‍ പറഞ്ഞു. ‘നേപ്പാളില്‍ ഞനാണ് ചെല്ലുമ്പോള്‍ കൊവിഡ് ഇല്ല. നമ്മള്‍ ആയിട്ട് കൊടുത്താലേ ഉള്ളു. അതിനാല്‍ ഒരു ഗ്ലാസ്സ് ചായ കിട്ടാന്‍ പോലും ബുദ്ധിമുട്ടി’, ധര്‍മജന്‍ പറഞ്ഞു. ഈ സിനിമയുടെ കഥ ആവശ്യപെടുന്നതിനാലാണ് ചിത്രീകരണം നേപ്പാളില്‍ ആക്കിയെതെന്ന് തിരിമാലിയുടെ സംവിധായകന്‍ രാജീവ് ഷെട്ടി പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഇലക്ഷന് മുന്‍പ് പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ കൊറോണ മൂലമാണ് അത് നീണ്ടുപോയത്. അപ്രതീക്ഷിതമായി ധര്‍മ്മേട്ടന്‍ സ്ഥാനാര്‍ഥിയുമായി. തങ്ങള്‍ക്ക് തന്ന വാക്ക് പാലിക്കുന്നതിനായാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഞനങ്ങള്‍ക്കൊപ്പം ചിത്രീകരണത്തിന് വന്നത്. ഏറെ കഷ്ടപ്പെട്ടെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കി എന്നും രാജീവ് ഷെട്ടി പറഞ്ഞു.
Post Your Comments