അഹമ്മദാബാദ്: കോവിഡിന്റെ മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍. ഈ വര്‍ഷം ഓഗസ്റ്റ് – നവംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തില്‍ വാക്‌സിനേഷന് തന്നെയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
ദീപാവലിയും നവരാത്രിയും ഉള്‍പ്പെടെയുള്ള ആഘോഷങ്ങളാണ് ഓഗസ്റ്റ്-നവംബര്‍ മാസങ്ങളില്‍ നടക്കാനാരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഒത്തുകൂടാനും ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ സംസ്ഥാനത്തേയ്ക്ക് തിരികെ എത്താനും സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മണ്‍സൂണിന് ശേഷമുള്ള സീസണായതിനാല്‍ രോഗവ്യാപനം വര്‍ധിക്കാനുമുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.
ഓഗസ്റ്റ് മാസത്തിന് മുന്‍പ് തന്നെ പരമാവധിയാളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പകര്‍ച്ച വ്യാധികളുടെ തരംഗങ്ങള്‍ പ്രവചിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍, മണ്‍സൂണിന് ശേഷമുള്ള സീസണില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടുത്തലാണെന്നും സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments