ലഡാക്: വീണ്ടും ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സൈനിക നീക്കം നടത്താനുള്ള തയാറെടുപ്പുമായി ചൈന. ലഡാക് മേഖലയില്‍ ചൈനീസ് സൈന്യം പരിശീലനം പുന:രാരംഭിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ലഡാക്കിന്‍റെ എതിര്‍ദിശയിലെ താഴ്വരകളുടെ താഴ്ന്ന പ്രദേശത്താണ് ചൈനീസ് കരസേനയുടെ പരിശീലനം. നിരവധി മിസൈല്‍ പ്രഹരശേഷിയുള്ള ടാങ്കറുകളുമായി താഴ് വരയിലെ കുന്നുകളിലും സമതലങ്ങളിലും അതിവേഗത്തില്‍ ഓടിച്ചുകൊണ്ടുള്ള പരിശീലനമാണ് ആരംഭിച്ചിട്ടുള്ളത്. നിര്‍ദ്ദിഷ്ട നിയന്ത്രണമേഖലകളിലെ അവരവരുടെ പ്രദേശത്ത് 100 കിലോമീറ്റര്‍ മാറിയാണ് സൈനികരുള്ളത്.
read also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2879 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 1550 പേർ
എന്നാൽ കൊടും ശൈത്യത്തിലും ശത്രുക്കൾക്ക് ഒരു പഴുതുപോലും കൊടുക്കാതെയുള്ള ജാഗ്രതയിലാണ് ഇന്ത്യൻ സൈന്യം. ചൈനീസ് കരസേനയുടെ സാന്നിദ്ധ്യവും പരിശീലവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചു.
Post Your Comments