COVID 19Latest NewsIndiaNews

മരണത്തിലും വേർപിരിയാതെ ഇരട്ടകളായ സഹോദരങ്ങൾ; മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിക്കാതെ യുവാക്കൾ യാത്രയായി

മെയ് 13,14 തീയതികളിലാണ് ഇവർ മരിച്ചത്.

മീററ്റ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരട്ടകളായ സഹോദരങ്ങൾ മരിച്ചു. ഡൽഹി സ്വദേശികളായ ജിയോഫ്രഡ് വർഗീസ് ഗ്രിഗറി(24), റാൽഫ്രഡ് വർഗീസ് ഗ്രിഗറി (24) എന്നിവരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഡൽഹിയിലെ മീററ്റിലെ ആശുപത്രിയിൽ കൊവിഡ് ബാധിതരായി ചികിത്സയിലായിരുന്നു ഇരുവരും. മെയ് 13,14 തീയതികളിലാണ് ഇവർ മരിച്ചത്.

എന്ത് സംഭവിച്ചാലും അത് രണ്ട് പേർക്കും ഒരുപോലെ വരുമെന്ന് യുവാക്കളുടെ പിതാവ് ഗ്രിഗറി റായ്മോൻഡ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജിയോഫ്രഡ് ആയിരുന്നു ആദ്യം മരിച്ചത്. വിവരം അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു, ഇനി പ്രതീക്ഷ വേണ്ട, റാൽഫ്രഡും തിരിച്ച് വരില്ല എന്ന്. അങ്ങനെ തന്നെ സംഭവിച്ചു – പിതാവ് പറയുന്നു.

Also Read:മോദിക്കെതിരെ തരംതാണ കളികളുമായി കോൺഗ്രസ് രംഗത്ത് : കോവിഡിന് കാരണം കുംഭമേളയെന്ന് ‘ടൂൾ കിറ്റ് ‘

ഇരുവർക്കും ഒരേസമയമാണ് പനി തുടങ്ങിയത്. മെയ് 1 നു കൊവിഡ് പോസിറ്റീവ് ആയ ഇവർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞുള്ള പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടതോടെ രണ്ട് പേർക്കും സാധാ ഐ യു സി നൽകിയാൽ മതിയെന്ന് ആശുപത്രി അധികൃതർ തീരുമാനിച്ചു. കൊവിഡ് വാർഡിൽ തന്നെ രണ്ട് മൂന്ന് ദിവസം കൂടി അവരെ നിരീക്ഷിക്കണമെന്ന് ഡോക്ടർമാരോട് പിതാവ് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായി.

വിദേശത്ത് പോയി നന്നായി അധ്വാനിച്ച് നല്ല ജോലിയെടുത്ത് മാതാപിതാക്കൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം വാഗ്ദാനം ചെയ്ത മക്കളുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന വിഷമത്തിലാണ് മാതാപിതാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button