തിരുവനന്തപുരം : പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കുറഞ്ഞവില നിശ്ചയിക്കുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള ബാധ്യതയും സംസ്ഥാന സർക്കാരിനുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം……………………………
പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുത്.. പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആരോഗ്യമേഖലയ്ക്കുള്ള ആശങ്ക കാണാതെ പോവരുത്…
Read Also : മസ്ജിദിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
കുറഞ്ഞവില നിശ്ചയിക്കുമ്പോള്‍ അതിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള ബാധ്യതയും സംസ്ഥാനസര്‍ക്കാരിനുണ്ട്…. സിവില്‍ സപ്ലൈസ് വകുപ്പാണ് പിപിഇ കിറ്റ്, മാസ്ക്, സര്‍ജിക്കല്‍ ഗൗണ്‍, ഓക്സിജന്‍ മാസ്ക് തുടങ്ങി എല്ലാ പ്രതിരോധ ഉപകരണങ്ങളുടെയും വില നിശ്ചയിച്ചിരിക്കുന്നത്… ഗുണനിലവാരത്തിലെ ചെറിയ വിട്ടുവീഴ്ച പോലും വലിയ ദുരന്തങ്ങള്‍ക്കിടയാക്കും…. പ്രത്യേകിച്ചും കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ ജീവനാണ് കൂടുതൽ അപകടത്തിലാവുക …..
ഗുണനിലവാരം ഉറപ്പാക്കി സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ഇവ വാങ്ങി വിതരണം ചെയ്യുന്നതായിരിക്കും ഉചിതം… കുറഞ്ഞ വിലയില്‍ വാങ്ങുന്ന പ്രതിരോധ സാമഗ്രികള്‍ ഏത് കമ്പനിയാണ് നിര്‍മിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതും ആരോഗ്യമേഖലയ്ക്ക് ആത്മവിശ്വാസമേകും…
Post Your Comments