Latest NewsKeralaNews

ട്രിപ്പിൾ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളുമായി തൃശൂർ; മത്സ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ്

തൃശ്ശൂർ: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തൃശ്ശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ ഇളവുകൾ പുതുക്കി കളക്ടർ പുതിയ ഉത്തരവിറക്കി. പുതിയ ഉത്തരവിൽ ജില്ലയിൽ മത്സ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ മത്സ്യ, മാംസ വിപണന കേന്ദ്രങ്ങൾ തുറക്കാം.

Read Also: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക; ആയുധക്കച്ചവടത്തിന് വൈറ്റ് ഹൗസിന്റെ അനുമതി

ആർആർടികൾ, വാർഡുതല കമ്മിറ്റി, ഹോം ഡെലിവറി തുടങ്ങിയവ വഴി മാത്രമായിരിക്കും വിതരണം അനുവദിക്കുക. ദന്താശുപത്രികൾ തുറക്കാനും അനുമതിയുണ്ട്. കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാം. ആനകൾക്കുള്ള പട്ടകൾ മറ്റുജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതി നൽകി.

Read Also: നാരദാ ഒളിക്യാമറ കേസ്; സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎയ്ക്കും ജാമ്യം അനുവദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button