Latest NewsKeralaNews

എ.കെ.ജി സെന്ററില്‍ നേതാക്കന്‍മാരുടെ കേക്ക് മുറി ആഘോഷം, ട്രിപ്പിള്‍ ലോക്ഡൗണില്‍ വലഞ്ഞ് ജനങ്ങളും

പിണറായി വിജയനെതിരെ സോഷ്യല്‍മീഡിയ

തിരുവനന്തപുരം: എ.കെ.ജി സെന്ററില്‍ നേതാക്കന്‍മാര്‍ കൂട്ടംകൂടി കേക്കുമുറിച്ച് തങ്ങളുടെ ഗംഭീര വിജയം ആഘോഷിച്ചപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ വലഞ്ഞ് ജനങ്ങള്‍. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മെയിന്‍
റോഡുകളും ഇടറോഡുകളും പൊലീസ് അടച്ചതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. റോഡുകള്‍ അടച്ച സ്ഥലങ്ങളില്‍ പലയിടത്തും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഇല്ലെന്ന പരാതിയും വ്യാപകമാണ്.

Read Also : ‘സാമൂഹിക അകലം പാലിച്ച്, കരുതലോടെ ഇനിയും മുന്നോട്ട്’: പിണറായി വിജയന്റെ കേക്ക് മുറിക്കലിനെ പരിഹസിച്ച് ശ്രീജിത…

കൊവിഡ് പ്രതിരോധ നടപടികളെന്ന പേരില്‍ ഇടറോഡുകളടക്കം അടച്ച് പൊലീസുകാര്‍ സ്ഥലം വിട്ടതോടെ ജനങ്ങള്‍ എല്ലാത്തരത്തിലും ലോക്കായി. ആശുപത്രി കേസുകളോ എന്തെങ്കിലും അടിയന്തര ആവശ്യങ്ങളോ വന്നാല്‍ എങ്ങനെ പുറത്ത് പോകുമെന്ന അങ്കലാപ്പിലാണ് സാധാരണക്കാര്‍. തലസ്ഥാ നഗരിയായ തിരുവനന്തപുരം എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ നാല് ജില്ലകളിലും സമാന സാഹചര്യമായിരുന്നു ജനങ്ങള്‍ നേരിട്ടത്.

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ ജനങ്ങള്‍ക്ക് നേരിട്ട് പോകാനാകാത്തതും, അതത് പഞ്ചാസത്ത് പ്രതിനിധികളെ സാധനങ്ങള്‍ വാങ്ങാന്‍ ഏല്‍പ്പിക്കമെന്നുമുള്ള ഉത്തരവ് വന്നതോടെ ഇതിനായി ആരെ ബന്ധപ്പെടണം എന്നറിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടി.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും പൊലീസ് ഇടറോഡുകളടക്കം ബാരിക്കേടുകളും മുളകളും ഉപയോഗിച്ച് അടച്ചിരുന്നു. ഇതോടെ അത്യാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയായി. ഇതിനെതിരെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. വീണ്ടും സമാന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടച്ച പല വഴികളിലും പൊലീസുകാരുടെ സാന്നിദ്ധ്യം ഇല്ലാത്തതാണ് ജനങ്ങളെ കൂടുതല്‍ വലയ്ക്കുന്നത്.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ കൂട്ടംകൂടി ആഘോഷം നടത്തുന്നതും ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button