IndiaFootballNewsSports

മെസ്സിയുടെ ക്യാമ്പ്നൗവിലെ അവസാന മത്സരമായേക്കാം ഇത്: ജോർഡി ആൽബ

സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോയോട് പരാജയപ്പെട്ട മത്സരം ലയണൽ മെസ്സിയുടെ ബാഴ്‌സലോണ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമായേക്കാമെന്ന് സഹതാരം ജോർഡി ആൽബ. ഇതുവരെ ബാഴ്‌സലോണയിൽ കരാർ പുതുക്കാൻ മെസ്സി തയ്യാറായിട്ടില്ല. മെസ്സിയുടെ കരാർ ഈ മാസത്തോടെ അവസാനിക്കാനിരിക്കെയാണ് ബാഴ്‌സയുടെ തട്ടകത്തിൽ താരത്തിന്റെ അവസാന മത്സരമായിരിക്കരുതെന്ന് മത്സരശേഷം ആൽബ പറഞ്ഞു.

മെസ്സി എന്തു തീരുമാനം എടുക്കുമെന്ന് തനിക്ക് അറിയില്ല. പക്ഷെ ഈ പരാജയമാകരുത് മെസ്സിയുടെ ക്യാമ്പ്നൗവിലെ അവസാന ഓർമ്മ. അതുകൊണ്ട് തന്നെ മെസ്സി ബാഴ്‌സലോണയിൽ തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ആൽബ പറഞ്ഞു. ഇന്നലെ സെൽറ്റ വിഗോയോട് പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ ലാലിഗ കിരീട പോരാട്ടം അവസാനിച്ചിരുന്നു. ഇനി മെസ്സിയെ നിലനിർത്താനാകും ബാഴ്‌സലോണയുടെ പ്രധാന ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button