പലസ്തീൻ – ഇസ്രയേൽ സംഘർഷത്തിനിടെ പലസ്തീന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്ന് ആക്ഷേപമുയർന്നിരുന്നു. സൗമ്യയുടെ ഭൗതികശരീരം സ്വീകരിക്കാൻ സർക്കാർ പ്രതിനിധികൾ ആരും തന്നെ എത്തിയിരുന്നില്ല. ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മരണാനന്തര ചടങ്ങിൽ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത് ആരൊക്കെയെന്ന ചോദ്യവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.
Also Read:മരിച്ച ശേഷം മൃതദേഹത്തിൽ നിന്ന് ആഭരണ മോഷണം: മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചപ്പോൾ തിരിച്ചു നൽകി
‘ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മരണാനന്തര ചടങ്ങ് ഇടുക്കി കീരിത്തോട്ടിൽ ഇന്നലെ നടന്നു. ഇസ്രായേൽ സർക്കാരിനെ പ്രതിനിധീകരിച്ചത് അവരുടെ ദക്ഷിണേന്ത്യൻ കോൺസൽ ജനറൽ ജൊനാതൻ സഡ്ക. കേരള സർക്കാരിനെ പ്രതിനിധീകരിച്ചത് ആരെന്ന് അറിയുന്നവർ കമന്റ് ചെയ്യുക.’- ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് കിടിലൻ മറുപടികളാണ് കമന്റ് ബോക്സിൽ വരുന്നത്. ‘ഇസ്രായേൽ പ്രതിനിധി ഉള്ളിടത്ത് ഹമാസ് കേരള ഘടകം ചെല്ലുമോ?’ എന്നാണ് പരിഹാസരൂപത്തിൽ ഒരാൾ ചോദിക്കുന്നത്. ‘സർക്കാർ ഇല്ലല്ലോ… വിതം വെപ്പ് ഒന്ന് കഴിഞ്ഞു സത്യപ്രതിജ്ഞ കഴിയട്ടെ ഉറപ്പായും കൂടെ ഉണ്ടാകും’, സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെടുത്തിയും ചിലർ മറുപടി നൽകുന്നുണ്ട്.
സൗമ്യക്ക് ആദരാഞ്ജലി നേർന്നുകൊണ്ടുള്ള പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തിയിരുന്നു. ഇതാണ് വിവാദങ്ങളുടെ തുടക്കം. മലയാളിയായ യുവതി ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ആ വിഷയത്തിൽ കാര്യമായി ഇടപെടാത്ത മുഖ്യമന്ത്രിക്കെതിരെയും നിരവധി പേർ രംഗത്തെത്തി. സംഘർഷത്തിൽ ഇസ്രയേലിനൊപ്പമാണെന്ന് സി പി എം, ഡി വൈ എഫ് ഐ സംഘടനകൾ പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments