KeralaLatest NewsNews

പരശുരാമ ജയന്തി നേര്‍ന്നാല്‍ സംഘി, ഈദ് ആശംസിച്ചാൽ മുസ്​ലിംപ്രീണനം; വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി തരൂര്‍

കേരള സര്‍ക്കാറിന്‍റെ ഏതാനും പ്രവര്‍ത്തനങ്ങളെ ഞാന്‍ പ്ര​കീര്‍ത്തിച്ചാല്‍ ഞാന്‍ കമ്മികളുടെ അനുകമ്ബ പിടിച്ചുപറ്റുന്നയാളാകും

തിരുവനന്തപുരം: പരശുരാമ ജയന്തി നേര്‍ന്നതിന്​ പിന്നാലെ ഉയർന്ന വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍ എം.പി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തരൂരിന്റെ പ്രതികരണം.

കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായതാണെന്ന ഐതിഹ്യം തരൂര്‍ പരശുരാമ ജയന്തിക്ക്​ പങ്കുവെച്ചിരുന്നു. ഇതിന്​ പിന്നാലെ അശാസ്​ത്രീയമായ വാദങ്ങള്‍ പങ്കുവെക്കരുതെന്നും മൃദുഹിന്ദുത്വം കളിക്കരുതെന്നുമുള്ള വിമര്‍ശനങ്ങള്‍ തരൂരിന് നേരെ ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതിയ ട്വീറ്റ്

read also: കോണ്‍ഗ്രസുകാരാരും പാലസ്തീന്‍ വിഷയത്തില്‍ മിണ്ടാത്തത് ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികളെ ഭയന്നിട്ടാണോ? എം എ ബേബി

ശശി തരൂര്‍ പങ്കുവെച്ച ട്വീറ്റ്​ ഇങ്ങനെ:” ഈ വിവാദങ്ങള്‍ അസംബന്ധമാണ്​. ഞാന്‍ ഈദിന്​ ആശംസനേര്‍ന്നാല്‍ അത്​ മുസ്​ലിം ​പ്രീണനമാണെന്ന്​ പറയും. പരശുരാമ ജയന്തി നേര്‍ന്നാല്‍ ഞാന്‍ ഉള്ളില്‍ സംഘിയാണെന്ന്​ പറയും. കേരള സര്‍ക്കാറിന്‍റെ ഏതാനും പ്രവര്‍ത്തനങ്ങളെ ഞാന്‍ പ്ര​കീര്‍ത്തിച്ചാല്‍ ഞാന്‍ കമ്മികളുടെ അനുകമ്ബ പിടിച്ചുപറ്റുന്നയാളാകും. ഇനി വിമര്‍ശിച്ചാല്‍ ഞാന്‍ ആര്‍.എസ്​.എസില്‍​ ചേരണമെന്നും പറയും. ഇതെന്താണ്​ വ്യക്തികള്‍ക്ക്​ അവരുടേതായി ചിന്തിക്കാന്‍ അവകാശമില്ലേ?”.

shortlink

Related Articles

Post Your Comments

Related Articles


Back to top button