Latest NewsNews

ആന്റി ടാങ്ക് മിസൈല്‍ ആക്രമണത്തിനു നേതൃത്വം നൽകിയ ഇസ്ലാമിക ജിഹാദ് കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചു

വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ജറുസലേം: ഹമാസ് ഭീകരരുടെ ആക്രമണവും ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണവും കൊണ്ട് കലുഷിതമാണ് ഇസ്രയേൽ. ഗാസയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക ജിഹാദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസം അബു ഹര്‍ബീദിനെ വധിച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേലിലെ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആന്റി ടാങ്ക് മിസൈല്‍ ആക്രമണത്തിനു നേതൃത്വം നൽകിയ തലവനാണ് അബു ഹര്‍ബീദ്. 15 വര്‍ഷമായി ഇസ്രയേലി സൈനികര്‍ക്കും പൗരന്മാര്‍ക്കുമെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കി വരികയായിരുന്നു ഇയാളെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

read also: കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും; കേരളം മൂന്ന് കോടി വാക്‌സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി

എന്നാൽ അബുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച്‌ ഇസ്ലാമിക് ജിഹാദ് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് കാറിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button