തിരുവനന്തപുരം : യൂറോപ്യന്‍- മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ അടക്കം വിദേശ രാജ്യങ്ങള്‍ നിലവില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്. അത്യാവശ്യങ്ങള്‍ക്ക് നാട്ടില്‍ വന്ന് കുടുങ്ങിയവരും പുതിയ വിസയുമായ് തൊഴില്‍ പ്രതീക്ഷകളുമായ് നില്‍ക്കുന്നവരും ആയ പതിനായിരക്കണക്കിനു പ്രവാസികള്‍ ആണു നാട്ടില്‍ ഒരു വരുമാനവും ഇല്ലാതെ കുടുങ്ങി കിടക്കുന്നത്.
Read Also : കോണ്‍ഗ്രസ് എം എല്‍ എയുടെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചാല്‍ യാത്രാവിലക്ക് നീങ്ങുന്ന പക്ഷം യാത്രചെയ്യാനാവില്ലെങ്കില്‍ ഉള്ള ജോലി നഷ്ടമാകുമോ എന്ന ഭയം എല്ലാവരിലും ഉണ്ട്. ഈ അവസരത്തില്‍ 18-45 വയസുകാരുടെ മുന്‍ഗണനാ ഗണത്തില്‍ നാട്ടിലുള്ള പ്രവാസികളെയും ഉള്‍പെടുത്തണം എന്നാണു ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.. എപ്പോള്‍ വേണമെങ്കിലും തിരികെ പോകേണ്ടതിനാല്‍ രെജിസ്ട്രേഷനൊപ്പം കോവിഡ് വ്യാപനം തടയാന്‍ പ്രവാസികള്‍ക്കായ് എല്ലാ ജില്ലയിലും പ്രത്യേകം വാക്സിന്‍ സെന്ററോ പ്രത്യേകം ദിനമോ നിജപ്പെടുത്തണം എന്നും ജികെപിഎ ആവശ്യപെടുന്നു.
വാക്സിന്‍ മുന്‍ഗണനാ വിഷയത്തില്‍ മുഖ്യമന്ത്രി, നോര്‍ക്ക, ക്ഷേമനിധി ബോര്‍ഡ് എന്നിവരുടെ അടിയന്തിര നടപടി ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആണു നാട്ടില്‍ ഉള്ള പ്രവാസി സമൂഹം.
Post Your Comments