ന്യൂഡല്‍ഹി: ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയില്‍ നിന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷനേടാമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂര്‍. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കോവിഡ് വരാത്തതെന്നും പ്രഗ്യ പറഞ്ഞു.
Also Read:ഒരാഴ്ചക്കുള്ളിൽ ഡൽഹി സർവകലാശാലയിൽ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് അധ്യാപകർ
‘ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലവും വാഗ്ദാനം ചെയ്ത് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അവര്‍ക്ക് മാപ്പില്ല. എന്നാല്‍ ശിക്ഷ നല്‍കുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാന്‍ ജനങ്ങളെ സഹായിക്കുകയാണ്’ -പ്രഗ്യാസിങ് പറഞ്ഞു.
ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് പ്രഗ്യാസിങ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments