ജീവിതദുരിതങ്ങളില്‍ നിന്ന് മോചനം നേടാനായി ആഗ്രഹിക്കാത്തവരായി ആരാണുളളത്. ജീവിതത്തിലെ ദുരിതങ്ങള്‍ മാറി സന്തോഷത്തോടെ ജീവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ത്വരിതരുദ്രമന്ത്രം ജീവിത ദുരിതങ്ങളില്‍നിന്നു രക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ത്രിസന്ധ്യകളില്‍ ധ്യാനശ്ലോകം ദിവസേന ജപിച്ചാല്‍ ഫലം നിശ്ചയമെന്നും വിശ്വാസം. ജാതകന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും ആചാര്യ അഭിപ്രായം. എന്നാല്‍, മന്ത്രങ്ങള്‍ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം നിഷ്ഠയോടു കൂടി മാത്രമേ ഉപയോഗിക്കാവൂ.
ഛന്ദസ്സ്: ബൗധായനഃ ഋഷി: പംക്തിച്ഛന്ദഃ രുദ്രൊ ദേവതാ
ധ്യാനം: ‘ചതുര്‍ഭുജം ത്രിനേത്രഞ്ച
ശുദ്ധസ്ഫടിക സന്നിഭം
സുധാകുംഭാവൂര്‍ദ്ധ്വാദോര്‍ഭ്യാം
യോഗമുദ്രാം കരദ്വയേ
ദധാനം ത്വരിതം രുദ്രം
ശങ്കരം ത്വരിതേഷ്ടദം
നമാമി സതതം ഭക്ത്യാ
ലോകേശം പരമേശ്വരം.”
മന്ത്രം: ‘ഓം നമോ ഭഗവതേ രുദ്രായ’
Post Your Comments