COVID 19Latest NewsKeralaIndiaNews

ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ച് എയർടെൽ

മുംബൈ : കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ ഉപയോഗം നിലനിര്‍ത്താനായി സൗജന്യം പ്രഖ്യാപിച്ച് എയര്‍ടെല്‍. ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യമായി 49 രൂപയുടെ പായ്ക്കാണ് എയര്‍ടെല്‍ ഇപ്പോള്‍ കോവിഡ് കാലത്ത് ഫ്രീ ആയി നല്‍കുന്നത്. ഇതു പ്രകാരം ഉപയോക്താക്കള്‍ക്ക് 100 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുള്ള ടോക്ക് ടൈമും ലഭിക്കും.

Read Also : ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ഈ സവിശേഷതയിലൂടെ, എയര്‍ടെല്‍ 5.5 കോടിയിലധികം ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. അവരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരാണ്. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലും, ബന്ധം നിലനിര്‍ത്തുന്നതിനും ആവശ്യമുള്ളപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതിനുമാണ് ഈ സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമേ മറ്റൊരു സൗജന്യപ്ലാന്‍ കൂടി നല്‍കുന്നുണ്ട്.

ഉപയോക്താക്കള്‍ക്ക് അവരുടെ കുടുംബവുമായും ചങ്ങാതിമാരുമായും ബന്ധം നിലനിര്‍ത്തുന്നതിനുള്ള ആവശ്യകത കൂടുതലാണെന്ന് മനസിലാക്കിയ എയര്‍ടെല്‍, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇരട്ടി ആനുകൂല്യങ്ങളോടെ 79 റീചാര്‍ജ് കൂപ്പണുകളും അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button