Latest NewsNewsBeauty & StyleLife StyleHealth & Fitness

ഓയിൽ സ്കിനിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമ്മം ഉണ്ടാകാനുള്ള പ്രധാന കാരണം ജനിതകവും ഹോർമോണുകളുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മത്തിൽ എണ്ണ ഉത്പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികൾക്ക് പ്രായമാകുന്തോറും ചർമ്മത്തിന്റെ പാളികളിൽ എണ്ണ ഉൽപാദനം കൂടും.അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാവുകയും ചെയ്യുന്നു. ഓയിൽ സ്കിനിനെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും.

ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം.

Read Also : ഇംഗ്ലണ്ട് പര്യടനം; ഇന്ത്യന്‍ ടീമിന് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് ബിസിസിഐ

മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനായി മുഖം ദിവസേന അഞ്ചോ ആറോ തവണ കഴുകുക.

ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്.

മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനും ചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button