തിരുവനന്തപുരം : ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ മികച്ച രീതിയിൽ പ്രവർത്തിച്ചത്. തെറ്റായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എഐസിസിക്ക് മുന്നിൽ എത്തുന്ന പരാതികൾക്ക് അടിസ്ഥാനമില്ലെന്നും കേരളത്തിലെ സാഹചര്യം സംബന്ധിച്ച് വിശദമായ പഠനം ദേശീയ നേതൃത്വം നടത്തി, ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments