Latest NewsKeralaNews

ഭീമമായ പലിശ കൊടുത്ത് മുടിയും; കേരളത്തിന്റെ കോടികളുടെ കടത്തിൽ തമിഴ്‌നാടിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: കേരളത്തിന്റെ കോടികളുടെ കടത്തിൽ വിലയിരുത്തലുമായി തമിഴ്‌നാട്. തമിഴ്‌നാട് ധനമന്ത്രിയാണ് കേരളത്തിന്റെ കടബാധ്യതകളെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. കേരളത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്‌നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനേക്കാൾ ഗുരുതരമായിരിക്കുമെന്ന് ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ വ്യക്തമാക്കി.

Read Also: ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച് കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാടിന്റെ ഇക്കോണമി കേരളത്തിനേക്കാൾ വലുതായതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു. ഒരു മലയാള വാർത്താ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് ആദ്യം നോക്കേണ്ടത്. കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്‌നമെന്നും കടം കുറയ്ക്കാൻ താൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിപോലുളള പദ്ധതികളും മസാലബോണ്ടുകളും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. കിഫ്ബിപോലുളള ഏജൻസികൾ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറാം. സർക്കാരിന് പുറത്തുളള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാകുമെന്നതാണ് ഒരു പ്രശ്‌നമെന്നും മസാലബോണുണ്ടുകൾ തന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ മസാലബോണ്ടുകളുടെ സങ്കീർണതകൾ തനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് ഈ ബോണ്ടുകൾ ഗംഭീരമാണെന്ന് തോന്നും. പക്ഷേ സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിംഗിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തമിഴ്‌നാടിന്റെ മുൻഗണനപ്പട്ടികയിലില്ല. ധനസമാഹരണത്തിന് തങ്ങൾക്ക് മറ്റുവഴികളുണ്ട്. ചിലപ്പോൾ ചില സ്വത്തുക്കൾ വിറ്റും പണം കണ്ടെത്താൻ കഴിയും. കടംവാങ്ങി സബ്‌സിഡിനൽകുക എന്ന ആശയത്തോട് യോജിക്കാനാവില്ലെന്നും ഭീമമായ പലിശകൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡിന് ‘പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ വിദഗ്ധസമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button