വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്ത പലസ്തീനൊപ്പമാണ് താനെന്ന് എഴത്തുകാരന് ബെന്യമിന്. ഓരോ തവണ പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും ആവര്‍ത്തിക്കേണ്ടതില്ലാത്ത വിധം, തുടക്കം മുതലേ താന്‍ ഫലസ്തീനൊപ്പമാണെന്നും ബെന്യമിന് ഫേസ്ബുക്കില്‍ കുറിച്ചു. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഫലസ്തീന് വിഷയത്തില്‍ നിങ്ങള്‍ക്ക് അഭിപ്രായം ഒന്നും ഇല്ലേ?
ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതല്‍ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങള്‍ ഉണ്ടാവുമ്ബോള്‍ ആവര്‍ത്തിക്കേണ്ടതില്ല. അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല.
എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങള്‍ക്ക് ഇടയില്ലാത്തവിധം അത് ഫലസ്തീന് ജനതയ്ക്ക് ഒപ്പം ആണ്. എന്നു പറഞ്ഞാല്‍ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം.
ശ്രീലങ്കയില്‍ ഞാന്‍ തമിഴര്‍ക്കൊപ്പം ആണ്. മ്യാന്മാറില് രോഹിങ്ക്യകള്‍ക്കൊപ്പം. തിബത്തില്‍ ബുദ്ധന്മാര്‍ക്കൊപ്പം. കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്കൊപ്പം. തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കൊപ്പം. ഇറാഖില്‍ യസിദികള്‍ക്കൊപ്പം. സിറിയയില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പുള്ള ജര്‍മനിയിലെ / യൂറോപ്പിലെ ജൂതന്മാര്ക്കൊപ്പം.
ഒരിക്കല്‍ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യര്‍ക്കൊപ്പം.
Post Your Comments