COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.31 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 33.83 ലക്ഷം കടന്നിരിക്കുന്നു. ഇന്നലെ മാത്രം 11,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഒരുകോടി എഴുപത്തിരണ്ട് ലക്ഷം പേർ കോവിഡ് ചികിത്സയിലുണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. വെള്ളിയാഴ്ച 3.53 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.66 ലക്ഷമായി ഉയർന്നു.

എന്നാൽ അതേസമയം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി. കഴിഞ്ഞാഴ്ച 21.9 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷത്തോട് അടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button