തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണിനെ കുറിച്ചും കോവിഡ് വ്യാപനത്തെക്കുറിച്ചുമുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി. തന്റെ വീട്ടില്‍ പത്രമിടുന്ന ആളെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയാണ് മാധ്യമപ്രവർത്തകർക്കിടയിൽ ചിരി പടര്‍ത്തിയത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നാലു ജില്ലകളില്‍ പാലും പത്രവും രാവിലെ ആറിന് മുന്‍പ് എത്തിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം, പത്രവിതരണത്തിന് കൂടുതല്‍ സമയം അനുവദിക്കുമോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദ്യമുന്നയിച്ചു.
read also: വാഹന രജിസ്‌ട്രേഷനില്‍ വന്‍ ഇടിവ്; രാജ്യത്തെ തന്നെ ഏറ്റവും മോശം അവസ്ഥ കേരളത്തില്‍
‘പത്രം പലര്‍ക്കും സാധാരണ ആറ് മണിക്ക് കിട്ടുന്നതാണ്. എനിക്ക് കിട്ടാന്‍ പക്ഷെ ഏഴ് ഏഴരയാവും. അത് നമ്മുടെ വിദ്വാന്റെ ഒരു പ്രശ്‌നമാണ്. സാധാരണ മറ്റ് പലരും ആറ് മണിക്ക് പത്രം എത്തിക്കാറുണ്ട്. അതുകൊണ്ട് വലിയ പ്രശ്‌നമൊന്നും വരില്ല… പത്ത് മിനുട്ട് അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോയാല്‍ അതിന്റെ മേലെ വലിയ കുറ്റമായി വരില്ല..’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Post Your Comments