Latest NewsNewsFood & CookeryLife StyleHealth & Fitness

വണ്ണം കുറയ്ക്കാൻ ഈ പഴം കഴിക്കൂ

വേനലില്‍ സുലഭമായ ഒരു പഴവർ​ഗമാണ് തണ്ണിമത്തന്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദാഹവും വിശപ്പും കുറയ്ക്കാൻ മികച്ചൊരു പഴമാണ്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താനുമുള്ള കഴിവ് ഈ പഴത്തിനുണ്ട്. തണ്ണിമത്തൻ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

തണ്ണിമത്തന്‍ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിനും ഇത് സഹായിക്കും.

Read Also  :  ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളം അതീവ ജാഗ്രതയില്‍

ഒരു തണ്ണിമത്തനിൽ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന അർജിനൈൻ എന്ന അമിനോ ആസിഡ് ധാരാളമായി തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു.

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വിശപ്പ് കുറയ്ക്കാനും മികച്ചൊരു പഴവർ​ഗമാണിത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button