ന്യൂഡൽഹി: ക്യാൻസറിനോട് പടവെട്ടി ചിരിച്ചു കൊണ്ട് പോയ നന്ദു മഹാദേവന്റെ മരണത്തിൽ നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്തു വന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ , ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, സിനിമാമേഖലയിൽ നിന്ന് മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, ഈസ്റ്റ് കോസ്റ്റ് വിജയൻ, സീമ ജി നായർ, ഷമ്മി തിലകൻ, തുടങ്ങി നിരവധി പേര് ആദരാഞ്ജലികൾ അർപ്പിച്ചു.
read also: നന്ദു ഇനി കോഴിക്കോടിന്റെ മണ്ണിൽ ഉറങ്ങും: സോഷ്യൽ മീഡിയയിൽ പ്രണാമം അർപ്പിച്ച് ആയിരങ്ങൾ
ഇതിനിടെ തിരുവനന്തപുരം എംപി ശശി തരൂർ നന്ദുവിനെ വിശേഷിപ്പിച്ചത് പ്രശസ്ത നടൻ നന്ദു എന്നാണ്. നന്ദു അഭിനേതാവ് ആണെന്ന് കരുതിയാണ് തരൂർ അങ്ങനെ പോസ്റ്റ് ഇട്ടത്. എന്നാൽ നിരവധി പേര് ഇതിനെ തിരുത്തി രംഗത്തെത്തുകയും ചെയ്തു. നന്ദു നടനല്ല എന്നാൽ നല്ല ഒരു മോട്ടിവേറ്റർ ആണെന്ന് സോഷ്യൽ മീഡിയ ശശിക്ക് ബോധ്യപ്പെടുത്തി. പോസ്റ്റുകളും കമന്റുകളും കാണാം:
Post Your Comments